Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കൊവിഡ് പ്രതിരോധ വാക്സിന്‍: മനുഷ്യരില്‍ പരീക്ഷണം നവംബറോടെ

ബാങ്കോക്ക്: കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഒരുങ്ങി തായ് ഗവേഷകര്‍. വരുന്ന നവംബറില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയും വിധം പതിനായിരത്തോളം ഡോസുകള്‍ തയാറാകുമെന്ന് ബാങ്കോക്കിലെ ചുലലങ്കോണ്‍ യൂണിവേഴ്സിറ്റിയിലെ വാക്സിന്‍ ഗവേഷകര്‍ അറിയിച്ചു.

'നിലവിലെ പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് കടന്നതോടെ മനുഷ്യരില്‍ അവ പരീക്ഷിക്കാനുള്ള രീതിയില്‍ ഡോസ് തയ്യാറാക്കുന്ന തിരക്കിലാണ് ഞങ്ങളുടെ ഗവേഷകര്‍.

കൊവിഡ് പ്രതിരോധ മരുന്ന് അടുത്ത വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും" യൂണിവേഴ്സിറ്റി ഡയറക്ടര്‍ കിയാത് റക്സ്റംഗ്തം അറിയിച്ചു. മരുന്നിന്റെ ആദ്യ ഘട്ട പരീക്ഷണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടം നവംബറിലും. അതിനു ശേഷമാകും മനുഷ്യരിലെ പരീക്ഷണത്തിനുള്ള കാര്യങ്ങള്‍ ആരംഭിക്കുക.

18 നും 60നും ഇടയില്‍ പ്രായമുള്ള 5000 പേരിലാണ് പരീക്ഷണം നടത്താന്‍ ആലോചിക്കുന്നത്. ഇതിനായി തായ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ആന്റ് എത്തിക്സ് കമ്മിറ്റിയുടെ അനുമതി ലഭിക്കാനുണ്ട്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത വര്‍ഷം പകുതി കഴിയുമ്ബോഴേക്ക് മരുന്ന് വിപണിയിലെത്തിക്കുന്ന രാജ്യമാകും തായ്‌ലാന്‍ഡെന്നും കിയാത് പറയുന്നു. കൊവിഡ് പ്രതിരോധ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് അംഗീകാരമായില്ലെങ്കിലും ചൈന ഉള്‍പ്പെടെ പല രാജ്യങ്ങളും ഇത്തരം പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്. നിലവില്‍ 19 പേരാണ് ഇത്തരം പരീക്ഷണത്തിന് വിധേയരായിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi