Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കൊവിഡ് പ്രതിരോധം: ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും. കളക്ടര്‍ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനാല്‍ ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 20 മുതല്‍ 30 വരെയുള്ള ആളുകള്‍ക്ക് ഇവിടെ താമസ സൗകര്യമൊരുക്കും.
50 ശതമാനത്തില്‍ കൂടുതല്‍ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണം കര്‍ശനമാക്കും.

ശരിയായി മാസ്‌ക് ധരിക്കുന്നതിന്റെയും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത സംബന്ധിക്കുന്ന സന്ദേശങ്ങള്‍ കൂടുതലായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കും.
അതിരപ്പിള്ളി ട്രൈബല്‍ മേഖലയില്‍ കൊവിഡ് പോസിറ്റീവ് നിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ വനം വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരും. ഡിസ്ട്രിക്‌ട് ഡെവലപ്‌മെന്റ് കമ്മിഷണര്‍ അരുണ്‍ കെ. വിജയന്‍, ഡി.എം.ഒ: കെ.ജെ. റീന, കുടുംബശ്രീ ജില്ലാ കോ- aര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡൊമിസിലിയറി കെയര്‍ സെന്റര്‍

ഓരോ പഞ്ചായത്തിലും കൊവിഡ് സ്ഥിരീകരിച്ചവരെ താമസിപ്പിക്കുന്നതിനായി സജ്ജമാക്കുന്ന ചെറു കേന്ദ്രങ്ങളാണ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍. കൊവിഡ് സ്ഥിരീകരിച്ച്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത വീടുകളില്‍ റൂം ഐസൊലേഷന് ആവശ്യമായ സൗകര്യം ഇല്ലാത്തവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായാണ് സെന്ററുകള്‍ ആരംഭിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi