Dailyhunt
കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം നല്‍കി ജാഫര്‍

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം നല്‍കി ജാഫര്‍

പഴയങ്ങാടി: യു.എ.ഇയില്‍ നടക്കുന്ന കൊവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടു നല്‍കി മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളിയായിരിക്കുകയാണ് പുതിയങ്ങാടി മൊട്ടാമ്ബ്രം സ്വദേശി ജാഫര്‍ അബ്ദുള്ള.
അബുദാബിയിലെ ഒരു സ്വകാര്യ കമ്ബനി ജീവനക്കാരനാണ് 35 കാരനായ ജാഫര്‍. പ്രവാസി മലയാളികളെ ഏറെ പരിഗണിക്കുന്ന യു.എ.ഇയുടെ ഈ ദൗത്യത്തില്‍ പങ്കാളിയാവുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായി ഇദ്ദേഹം പറയുന്നു. നിരവധി പരിശോധനകള്‍ക്കു ശേഷമാണ് കൊവിഡ് പരീക്ഷണ വാക്സിന്റെ ഡോസ് കുത്തിവെയ്ക്കുന്നത്. ഇതില്‍ ആദ്യ ഡോസാണ് ജാഫറിന്റെ ശരീരത്തില്‍ കുത്തിവെച്ചത്. 21 ദിവസത്തിനു ശേഷം അടുത്ത കുത്തിവെയ്പ്പ് എടുക്കും.

വാക്സിന്‍ സ്വീകരിക്കുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇവരുടെ മാനസിക, ശാരീരിക ആരോഗ്യ നില നിരന്തരം വിലയിരുത്തും.

ഇതിലൂടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ മലയാളിക്ക് അഭിമാനത്തോടെ പറയാവുന്ന പേരുകളിലൊന്നായി മൂന്ന് കുട്ടികളുടെ പിതാവായ ജാഫര്‍ അബ്ദുള്ളയുടേത്. നസ്മിയയാണ് ജാഫറിന്റെ ഭാര്യ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi