Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡില്‍ മാതൃകയായി ആനന്ദ്

കൊവിഡില്‍ മാതൃകയായി ആനന്ദ്

പാലോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകുകയാണ് ആനന്ദ് എന്ന പത്താം ക്ലാസ്സുകാരന്‍. വൈകുന്നേരങ്ങളില്‍ കടകളിലും ജംഗ്ഷനുകളിലും ആളുകൂടാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും അണുനശീകരണ ലായനി നിറച്ച സ്പ്രേയറും കൊവിഡ് ബോധവത്കരണവുമായി ആനന്ദെത്തും. മൊബൈലില്‍ മുഴുകില്‍ യുവതലമുറയ്ക്ക് മാതൃകയും പ്രചോദനവുമാണ് ആനന്ദ്. ഇളവട്ടം ബി.ആര്‍.എം ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും എസ്.പി.സി.സൂപ്പര്‍ സീനിയര്‍ കേഡറ്റുമായ ആനന്ദ് പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലാണെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തല്‍. നന്ദിയോട് പഞ്ചായത്തിലെ പവ്വത്തൂര്‍ സജി ഭവനില്‍ ടൈല്‍സ് ജോലിക്കാരനായ സജിയുടേയും വീട്ടമ്മയായ മഞ്ജുവിന്റെയും മകനാണ് ആനന്ദ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi