Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊവിഡിനെ നേരിടുന്നതില്‍ കേരളം പരാജയം: കെ. സുരേന്ദ്രന്‍

കൊവിഡിനെ നേരിടുന്നതില്‍ കേരളം പരാജയം: കെ. സുരേന്ദ്രന്‍

പത്തനംതിട്ട: കൊവിഡ് രണ്ടാംതരംഗം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പലയിടത്തും കൊവിഡ് രോഗികള്‍ക്ക് സൗകര്യങ്ങളില്ല. വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്. കാര്യക്ഷമമായ ഏകോപനം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് താത്പര്യം കാണിക്കുന്നില്ല. മുഖ്യമന്ത്രി കൊവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിക്കുകയാണ്. മുഖ്യമന്ത്രിക്ക് പാര്‍ട്ടിക്കകത്തും മന്ത്രിസഭയിലും തന്‍പ്രമാണിത്വം കാണിക്കാം. പൊതുസമൂഹത്തിനുമുന്നില്‍ അത് പാടില്ല. ഉത്തര്‍പ്രദേശ്‌, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ മാതൃകയില്‍ വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉന്നയിച്ച ചോദ്യങ്ങളോട് വസ്തുതാപരമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സാധിക്കുന്നില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi