Sunday, 20 Sep, 1.20 am കേരളകൗമുദി

വിദേശം
ക്രീറ്റ് ദ്വീപില്‍ ഭൂചലനം

ഏതന്‍സ്: ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 4.28നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹെരാകിലോന്‍ പട്ടണത്തിന് 55 കിലോമീറ്റര്‍ അകലെ 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ - മെഡിറ്ററേനിയന്‍ ഭൂകമ്ബ ശാസ്‌ത്ര കേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.ആഫ്രിക്കന്‍-യൂറോപ്യന്‍ പ്ലേറ്റുകളുടെ അതിര്‍ത്തിയിലെ മെഡിറ്ററേനിയന്‍ കടല്‍ ഉള്‍പ്പെടുന്ന ഗ്രീസ് ഭൂചലന സാദ്ധ്യത കൂടുതലുള്ള മേഖലയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top