തിരുവനന്തപുരം: മില്‍മ പാല്‍ വില ഉയർത്തിയതോടെ ഇന്ന് മുതല്‍ കേരളത്തിലെ ക്ഷീര കർഷകർക്ക് അധിക വരുമാനം ലഭിക്കും.
ലിറ്ററിന് നാല് രൂപയാണ് ചില്ലറ വില ഉയർത്തിയത്.
ക്ഷീരകർഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന്റെ വില 40.04 രൂപയില്‍ നിന്ന് 43.39 രൂപയായി കൂടും.ഇതില്‍ 3.35 രൂപ (83.75 ശതമാനം) ക്ഷീരകർഷകർക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും. പശ്ചിമേഷ്യ പ്രതിസന്ധിയും ഗതാഗത, വിതരണ, പാക്കേജിംഗ് ചെലവുകളിലെ വർദ്ധനയും വില ഉയർത്താൻ കാരണമായി. പാലും പാലുല്‍പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍.ഡി.പി.ഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ എന്നിവയുടെ വിലയും ഉയർന്നു. നിലവിലെ സാഹചര്യത്തില്‍ ക്ഷീരകർഷകരെ സഹായിക്കുന്നതിന് പാല്‍ വില വർദ്ധന അനിവാര്യമാണെന്ന് മില്‍മ ചെയർമാൻ കെ. എസ്. മണി പറഞ്ഞു.
നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതില്‍ അച്ചടിക്കും. പിന്നീട് കവറില്‍ വില പ്രിന്റ് ചെയ്യും.
പുതുക്കിയ വില :
മില്‍മ ടോണ്‍ഡ് മില്‍ക്ക് 5000 എം.എല്‍ ചോയ്സ്: 270 രൂപ.
മില്‍മ റിച്ച് സ്റ്റാൻഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (നോണ്‍ ഹോമോജെനൈസ്ഡ്): 30 രൂപ.
മില്‍മ റിച്ച് സ്റ്റാൻഡഡൈസ്ഡ് മില്‍ക്ക് 500 എം.എല്‍ (ഹോമോജെനൈസ്ഡ്): 32 രൂപ.
പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മില്‍ക്ക് 750 എം.എല്‍ (ബോട്ടില്‍): 60 രൂപ.
കൗ മില്‍ക്ക് ഒരു ലിറ്റർ (ബോട്ടില്‍): 75 രൂപ.
സൂപ്പർ റിച്ച് (സ്റ്റാൻഡഡൈസ്ഡ് എച്ച്‌എം) ഒരു ലിറ്റർ: 65 രൂപ.

