തൃക്കാക്കര : കുടിവെള്ള പൈപ്പ് പൊട്ടി ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡ് നശിക്കുന്നു . വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും ജലവകുപ്പ് അധികൃതര്‍ നിസംഗതയില്‍ .തൃക്കാക്കര അമ്ബലം - മോഡല്‍ എന്‍ജിനിയറിംഗ് കോളേജ് റോഡ് ഒരു കോടിയോളം രൂപ ചിലവിലാണ് മികച്ച നിലവാരത്തില്‍ ടാറിംഗും, കാനയും പൂര്‍ത്തീകരിച്ചത്.തിങ്കളാഴ്ച വെളുപ്പിനാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.രാവിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതു കണ്ട് കൗണ്‍സിലര്‍ ദിനൂപ് ഇടപെട്ട് ജലവകുപ്പിനെ അറിയിച്ചെങ്കിലും രാത്രി വരെ യാതൊരു നടപടിയും ഉണ്ടായില്ല.റോഡിലൂടെ വെള്ള ഒഴുകി റോഡ് തകരാതിരിക്കാന്‍ തൊട്ടു ചേര്‍ന്ന പറമ്ബിലേക്ക് വെള്ളം തിരിച്ചുവിട്ടു.
