Dailyhunt
കുമ്ബസാരം നിരോധിക്കാന്‍  സുപ്രീംകോടതിയില്‍ ഹര്‍ജി

കുമ്ബസാരം നിരോധിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: മലങ്കരസഭയിലെ പള്ളികളില്‍ കുമ്ബസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കുമ്ബസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരാേപിച്ചാണ് മലങ്കര സഭയിലെ രണ്ട് വിശ്വാസികള്‍ റിട്ട് ഹര്‍ജി നല്‍കിയത്.സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്ബസാര രഹസ്യം മറയാക്കുന്നു. കുമ്ബസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല. 2018ല്‍ കുമ്ബസാരവിവരം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തിരുവല്ലയില്‍ വീട്ടമ്മയെ വൈദികന്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് സമാനമായ ആവശ്യമുന്നയിച്ച്‌ ഹര്‍ജി നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.

അന്ന് ദേശീയ വനിതാ കമ്മിഷനും സമാനമായ ആവശ്യമുന്നയിച്ചു. ഇതിനെതിരെ

ക്രൈസ്തവ സഭകളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi