Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുണ്ടറ പീഡനക്കേസ്: ഒത്തുതീര്‍പ്പാക്കാന്‍   വധശ്രമക്കേസ് തീര്‍ക്കണമെന്ന ശബ്‌ദരേഖ  പുറത്ത്

കുണ്ടറ പീഡനക്കേസ്: ഒത്തുതീര്‍പ്പാക്കാന്‍ വധശ്രമക്കേസ് തീര്‍ക്കണമെന്ന ശബ്‌ദരേഖ പുറത്ത്

കൊല്ലം: കുണ്ടറയില്‍ എന്‍.സി.പി നേതാവ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചുള്ള പരാതി പിന്‍വലിക്കാന്‍ തങ്ങളുടെ പേരിലുള്ള വധശ്രമക്കേസ് പിന്‍വലിക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തായി.

എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി. പത്മാകരനെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് മറ്റൊരു സംസ്ഥാന നേതാവ് യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കുണ്ടറ സ്റ്റേഷനില്‍ നല്‍കിയിട്ടുള്ള പരാതി പിന്‍വലിക്കണമെന്ന് യുവതിയുടെ പിതാവിനോട് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് യുവതിയുടെ പിതാവിന്റെ മറുപടി ഇങ്ങനെ:

''പത്മാകരന്‍ ക്രിയേറ്റ് ചെയ്ത ഒരു കേസിലാണ് ഞാനും മകനും ജയിലില്‍ കിടന്നത്.

ആ കേസ് പിന്‍വലിച്ചാല്‍ പത്മാകരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ മകളോടും ബി.ജെ.പിക്കാരോടും പറയാം.'' അയല്‍വാസിയെ മുളകുപൊടിയെറിഞ്ഞ ശേഷം ആക്രമിച്ച കേസ് പിന്‍വലിക്കണമെന്നാണ് യുവതിയുടെ പിതാവ് ആവശ്യപ്പെടുന്നത്.

എന്‍.സി.പിക്കുള്ളിലെ പടലപ്പിണക്കവും വ്യക്തിവൈരാഗ്യവുമാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, കുണ്ടറ പൊലീസ് യുവതിയുടെ പരാതിയില്‍ പത്മാകരന്റെ ഹോട്ടലിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi