Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുതിച്ചുപാഞ്ഞ്

കുതിച്ചുപാഞ്ഞ്

കൊച്ചി : ജില്ലയില്‍ 48 പഞ്ചായത്തുകളില്‍ 25 % അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. 45%. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താത്കാലികമായി നീട്ടിവയ്ക്കും. പി.എച്ച്‌.സികളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സേവനവും താത്കാലികമായി നിര്‍ത്തിവയ്ക്കും. ഈ ഡോക്ടര്‍മാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാനും കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകളാക്കും.

നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും. കര്‍ശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും. കണ്ടെയ്മെന്റ് സോണുകളില്‍ ജിനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പാര്‍ക്കുകളില്‍ പ്രഭാത സവാരി നടത്താമെങ്കിലും പാര്‍ക്കില്‍ വന്നിരിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല.

സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളില്‍ 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ ആയിരിക്കണമെന്ന് ഉറപ്പാക്കണം. മെഡിക്കല്‍ കോളേജില്‍ 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. ജില്ലയിലെ വാക്‌സിന്‍ വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും. കളക്‌ടര്‍ പറഞ്ഞു.

കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്‌. നാഗരാജു, ആലുവ റൂറല്‍ എസ്.പി. കെ. കാര്‍ത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, എന്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്ബേലി തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi