Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുത്തിവയ്പ് കേന്ദ്രങ്ങള്‍ തീവ്രവ്യാപന  കേന്ദ്രങ്ങളാകുന്നു: പ്രേമചന്ദ്രന്‍ എം.പി

കുത്തിവയ്പ് കേന്ദ്രങ്ങള്‍ തീവ്രവ്യാപന കേന്ദ്രങ്ങളാകുന്നു: പ്രേമചന്ദ്രന്‍ എം.പി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കൊവിഡ് തീവ്രവ്യാപന കേന്ദ്രങ്ങളായി മാറുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഏകോപനമില്ലായ്മയുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ സാമ്ബത്തിക ശേഷിയില്ലാത്ത സാധാരണക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കേണ്ടതില്ല എന്നതാണോ സര്‍ക്കാരിന്റെ നയമെന്ന് വെളിപ്പെടുത്തണം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത പാവങ്ങള്‍ക്കായി കൊവിഡ് വാക്സിനേഷന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്നും അവര്‍ക്കുള്ളമാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്താണെന്നും വ്യക്തമാക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi