Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും തുടരുമെന്ന് മന്ത്രി

കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും തുടരുമെന്ന് മന്ത്രി

ആലപ്പുഴ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോറികള്‍ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ ബാധിച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മില്‍ ഉടമകളുമായി സംസാരിക്കുകയും നെല്ലുമായി ലോറികള്‍ക്ക് തടസമില്ലാതെ പോകാമെന്നും അദ്ദേഹം അറിയിച്ചു.

നെല്ല് സംഭരിക്കാന്‍ ലോറികള്‍ എത്താതായതോടെ കൊയ്ത്ത് കഴിഞ്ഞ നിരവധി പാടശേഖരങ്ങളില്‍ നെല്ല് കൂട്ടിയിട്ടിട്ടുണ്ട്. സപ്ലൈകോയുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ മില്ലുടകള്‍ നെല്ല് സംഭരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi