മലയിന്‍കീഴ്: മാറനല്ലൂര്‍ കൂവളശ്ശേരി മഹാദേവര്‍ ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപ കവര്‍ന്നു.
വിവരമറിഞ്ഞെത്തിയ ക്ഷേത്ര ഭാരവാഹികള്‍ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. സി.ഐ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

