Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരി വിരുദ്ധ ക്യാമ്പയിൻ

ലഹരി വിരുദ്ധ ക്യാമ്പയിൻ

തിരുവല്ല : ഗാന്ധിഭവൻ ലഹരി ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അടൂർ ക്യാമ്പസില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു.

വികസന സമിതി അംഗം രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം ഡോ ബി.ജി. ഗോകുലൻ, സുദർശനം ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുകാരിയുമായ ബിന്ദു സജീവ്, സെന്റർ മാനേജർ രേഷ്മ, വികസന സംമിതി അംഗങ്ങളായ എസ്.ഹർഷകുമാർ, ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു. ഡോ.ഗോകുലന്റെ നേതൃത്വത്തില്‍ കലാ സംഗമവും നടന്നു. കേന്ദ്ര സർക്കാരിന്റെ ലഹരിവിമുക്തി ഫണ്ട് ഉള്‍പ്പെടെയുള്ള സഹായത്താലാണ് ഗാന്ധിഭവൻ ചികിത്സാകേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്. 30 ദിവസമാണ് ചികിത്സാ കാലാവധി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi