Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ലയണ്‍സ് ക്ലബ്ബിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പെരുമ്ബാവൂര്‍: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അകനാട് ഗവണ്‍മെന്റ് എച്ച്‌.എസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനാവശ്യത്തിന് ടിവിയും, പ്രമേഹ രോഗികളായ കര്‍ഷകര്‍ക്ക് ഗ്ലൂക്കോമീറ്ററും നല്‍കിക്കൊണ്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.വി. സജി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാദര്‍ശന്‍, ബീറ്റ് ഡയബറ്റിക്‌സ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ടിവിയും ഗ്ലൂക്കോമീറ്റര്‍ നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വിതരണം ചെയ്യും. ഓട്ടോറിക്ഷയില്‍ ഘടിപ്പിക്കുന്ന സാനിറ്റൈസറുകളും നല്‍കുമെന്ന് ലയണ്‍സ് ക്ലബ് സെക്രട്ടറി ഏലിയാസ് മാത്യു അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi