Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോ മാസ്റ്റ് ലൈറ്റ്  ഉദ്ഘാടനം ചെയ്തു

ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

യ്യാവൂർ: എം.എല്‍.എയുടെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, ചാമക്കാല, വഞ്ചിയം, പയ്യാവൂർ എന്നിവിടങ്ങളില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലോമാസ്റ്റ് ലൈറ്റുകള്‍ സജീവ്‌ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പ‌ർമാരായ പി.വി പ്രകാശൻ, ജെയിംസ് തുരുത്തേല്‍, പി.ആർ സിനി എന്നിവർ വിവിധയിടങ്ങളില്‍ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ബാലകൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ബേബി മുല്ലക്കരി, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ.കെ കുര്യൻ, ടി.പി അഷ്രഫ്, ഇടവൻവീട്ടില്‍ നാരായണൻ, ഒ.കെ ശ്രീധരൻ, കെ.വി സുരേഷ് കുമാർ, പി.ആർ. രാഘവൻ, ജിജി പൂവത്തുംമണ്ണില്‍, സജി അട്ടിയ്ക്കല്‍,ജോർജ് അമ്പാട്ട്, ബെസ്റ്റിൻ വെട്ടിക്കുഴ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi