Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ലോക ഭൗമദിനാചരണം സെമിനാര്‍

മുതുകുളം :ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ലോക ഭൗമദിനാചരണം സെമിനാര്‍, പൊതുസമ്മേളനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. 'ഓസോണ്‍ പാളികളിലെ വിള്ളല്‍ ഭൗമ ഉപരിതലത്തില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും സാധ്യമായ പരിഹാരങ്ങളും' എന്ന വിഷയത്തിലെ വെബിനാര്‍ ശാസ്ത്രജ്ഞന്‍ ഡോ.രാജേന്ദ്രപ്രസാദ് നയിച്ചു. സമ്മേളനം കേരള ഗ്രന്ഥശാലാ സംഘം മുന്‍ നിര്‍വാഹക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രന്‍ ഉj;ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി എം.എ.കലാം അദ്ധ്യക്ഷനായി. ഭാരവാഹികളായ ഐശ്വര്യ തങ്കപ്പന്‍, അനീഷ്.എസ്.ചേപ്പാട്, ആര്‍.കിരണ്‍കുമാര്‍, എസ്.ആനന്ദവല്ലി , എ എം നാസിം, പി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രശ്നോത്തരിയില്‍ മായ എസ്.ഒന്നാം സ്ഥാനം നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi