Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകേഷ്   സിനിമാറ്റിക്   യൂണിവേഴ്സിലേക്ക്    രവി മോഹൻ,   വമ്പൻ    പ്രഖ്യാപനവുമായി   സംവിധായകൻ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് രവി മോഹൻ, വമ്പൻ പ്രഖ്യാപനവുമായി സംവിധായകൻ

സിനിമാ ലോകത്തെയും ആരാധകരെയും ഒരേപോലെ ആവേശത്തിലാഴ്ത്തി തമിഴ് സൂപ്പർതാരം രവി മോഹൻ ലോകേഷ് കനകരാജ് ഒരുക്കുന്ന 'ബെൻസ്' എന്ന ചിത്രത്തിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എല്‍സിയു) ഭാഗമാകുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികള്‍ കാരണം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച നടനെ ഹൃദ്യമായ ഭാഷയിലാണ് ലോകേഷ് തന്റെ സിനിമയിലേക്ക് സ്വാഗതം ചെയ്തത്.

ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകേഷ് കനകരാജ് ഇക്കാര്യം പുറത്തുവിട്ടത്. രവി മോഹനെ ടാഗ് ചെയ്തുകൊണ്ട്, 'യൂണിവേഴ്സിലേക്ക് സ്വാഗതം രവി മോഹൻ സർ,' എന്ന് ലോകേഷ് കുറിച്ചു. ഹഗ്, ഹാർട്ട് ഇമോജികള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളും സൈബർ ആക്രമണങ്ങളും തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് അടുത്തിടെ ഒരു വാർത്താ സമ്മേളനത്തില്‍ രവി മോഹൻ തുറന്നുപറഞ്ഞിരുന്നു. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന നടപടികള്‍ പൂർത്തിയാകുന്നതുവരെ പുതിയ സിനിമകളൊന്നും റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലായിരുന്നു താരം.

2009ലായിരുന്നു രവിയും ആരതിയും വിവാഹിതരായത്. എന്നാല്‍ നീണ്ട നാളത്തെ ദാമ്പത്യത്തിനൊടുവില്‍ 2024ല്‍ ഇരുവരും വേർപിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ ചെന്നൈ കുടുംബ കോടതിയില്‍ ഇവരുടെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഗായിക കെനിഷ ഫ്രാൻസിസുമായി നടൻ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ താൻ രവിയുടെ ഒരു സുഹൃത്ത് മാത്രമാണെന്നാണ് കെനിഷ പറഞ്ഞിരുന്നത്. എന്നാല്‍, 2025ല്‍ ഇരുവരും ഒരേപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.

എന്നാല്‍, അടുത്തിടെ കെനിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് ഇരുവരും വേർപിരിഞ്ഞെന്ന സൂചനയാണ് നല്‍കുന്നത്. 'ഞാൻ ഈ കഥയിലേക്ക് വന്നത് സ്‌നേഹത്തോടെയാണ്, ഇപ്പോള്‍ മടങ്ങുന്നത് നിശബ്ദതയോടെയാണ്,' എന്നായിരുന്നു കെനിഷയുടെ പോസ്റ്റ്. വ്യക്തിജീവിതത്തില്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും, ലോകേഷ് കനകരാജ് ചിത്രത്തിലൂടെയുള്ള രവി മോഹന്റെ തിരിച്ചുവരവ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാവുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi