മൂഴിയില്‍: മഠത്തിക്കണ്ടത്തില്‍ , കൊടക്കത്താനത്ത് കുടുംബയോഗത്തിന്റെ 38 ാ മത് വാർഷിക പൊതയോഗവും കുടുംബ സംഗമവും ശനിയാഴ്ച രാവിലെ 9.30 ന് പുറപ്പുഴ സെന്റ്.
സെബാസ്റ്റ്യൻസ് ചർച്ച് പാരീഷ് ഹാളില്‍ നടക്കും. കോതമംഗലം രൂപത മെത്രാൻ മാർ. ജോർജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കുടുംബയോഗം പ്രസിഡന്റ് . ഫ്രാൻസിസ് ജോർജ് മഠത്തിക്കണ്ടത്തില്‍ അദ്ധ്യക്ഷത വഹിക്കും.
മുൻ കർഷകശ്രീ ജേതാവ് മാത്യു മഠത്തിക്കണ്ടത്തില്‍ രചിച്ച 'പ്ലാൻ ചെയ്യൂ പ്ലാന്റ് ചെയ്യൂ' എന്ന പുസ്തകത്തിന്റെ പ്രകാശനം പി ജെ ജോസഫ് എം. എല്‍. എ നിർവ്വഹിക്കും. സപ്തതി ആഘോഷിക്കുന്ന ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍, നവതി ആഘോഷിക്കുന്ന ഫാ. ജോസഫ് മഠത്തിക്കണ്ടത്തില്‍, കുടുംബയോഗം മുൻ പ്രസിഡന്റ് സി.വി. ജോസഫ്, ഏലിക്കുട്ടി മാത്യു, വിവാഹ ജീവിതത്തില്‍ 74 വർഷം പൂർത്തിയാക്കിയ വർക്കി അന്ന ദമ്പതികള്‍ 50 ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാത്യു, മേരി മഠത്തിക്കണ്ടത്തില്‍ ദമ്പതികള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. 12 ന് പുറപ്പുഴ സെന്റ് സെബാസ്ര്യൻസ് പള്ളിയില്‍ നടക്കുന്ന സമൂഹബലിയില്‍ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടം മുഖ്യ കാർമികത്വം വഹിക്കും.
