Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാധവന്‍കുട്ടി മാഷില്ലാത്ത പൂരം

മാധവന്‍കുട്ടി മാഷില്ലാത്ത പൂരം

തൃശൂര്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രൊഫ. മാധവന്‍കുട്ടി മാഷിന്റെ നേതൃത്വമില്ലാത്ത പൂരമാണിത്. പൂരത്തിന്റേതടക്കം തൃശൂരിന്റെ പഞ്ചാംഗമായിരുന്നു തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കൂടിയായിരുന്ന മാധവന്‍കുട്ടി. പൂരത്തിന്റെ നടത്തിപ്പില്‍ മാഷിന്റെ നേതൃപരമായ പങ്ക് ഏറെ വലുതായിരുന്നു. പൂരത്തിന് എന്ത് പ്രതിസന്ധിയുണ്ടായാലും അത് തരണം ചെയ്ത് മുന്നോട്ട് പോകാന്‍ മാഷിന് പ്രത്യേക കഴിവുണ്ടായിരുന്നു.

പൂരത്തെ സംബന്ധിച്ച്‌ എന്നും ആശങ്ക ഉയര്‍ത്തിയിരുന്നത് വെടിക്കെട്ടും ആനയുമായിരുന്നു. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം മറികടക്കാന്‍ മാഷിനായിരുന്നു. കേരളത്തിലെ വാദ്യക്കാരിലെ പുതുതലമുറയെ പോലും പേരെടുത്ത് വിളിക്കാന്‍ സാധിക്കുന്ന വ്യക്തിത്വമായിരുന്നു.

വാദ്യ കലാകാരന്മാരുമായി അത്ര അടുപ്പമാണ് അദ്ദേഹം പുലര്‍ത്തിയത്. പൂരത്തിന്റെ ഒരോ ചടങ്ങും അദ്ദേഹത്തിന് മന:പാഠമാണ്. മാദ്ധ്യമ പ്രവര്‍ത്തകരെല്ലാം പൂര ചരിത്രം തേടി ആദ്യമെത്തുക മാഷിന്റെ അടുത്തേക്കാണ്.

പൂരത്തിന് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ മാധവന്‍കുട്ടി മാഷ് പൂരത്തില്‍ ലയിക്കും. കുട്ടിക്കാലം മുതലേ തിരുവമ്ബാടി ക്ഷേത്രവുമായി ആഭിമുഖ്യം പുലര്‍ത്തിയ അദ്ദേഹം 1960 മുതല്‍ തിരുവമ്ബാടി ക്ഷേത്ര ഭരണ സമിതിയില്‍ അംഗമാണ്. 42 വര്‍ഷമായി തിരുവമ്ബാടി ദേവസ്വം ഭാരവാഹിയാണ്. 1982ലെ ദില്ലി ഏഷ്യാഡിന് കേരളത്തില്‍ നിന്നുള്ള 31 ആനകളെ അണിനിരത്തിക്കൊണ്ടുള്ള ഗജക്കാഴ്ച യാഥാര്‍ത്ഥ്യമാക്കുന്നതിന് നേതൃത്വം വഹിച്ചതും മാഷായിരുന്നു. സര്‍വമത മൈത്രിയുടെയും സമഭാവനയുടെയും കാവലാളായിരുന്നു മാഷ്. ഉന്നതാധികാര കേന്ദ്രങ്ങളില്‍ തൃശൂര്‍ പൂരത്തിന്റെ സാംസ്‌കാരികമായ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു.

പൂ​രം​ ​കാ​ണാ​നാ​കാ​തെ​ ​ത​ട്ട​ക​ക്കാര്‍

തൃ​ശൂ​ര്‍​ ​:​ ​പൂ​ര​ ​പി​റ്റേ​ന്ന​ത്തെ​ ​ച​ട​ങ്ങു​ക​ളെ​ ​ത​ട്ട​ക​ക്കാ​രു​ടെ​ ​പൂ​ര​മെ​ന്നാ​ണ് ​വി​ശേ​ഷി​ക്കാ​റ്.​ ​പൂ​ര​ദി​വ​സം​ ​വീ​ടു​ക​ളി​ലെ​ത്തു​ന്ന​ ​ബ​ന്ധു​ക്ക​ളെ​യും​ ​മ​റ്റ് ​അ​തി​ഥി​ക​ളെ​യും​ ​വ​ര​വേ​ല്‍​ക്കു​ന്ന​ ​തി​ര​ക്കാ​യ​തി​നാ​ല്‍​ ​പി​റ്റേ​ ​ദി​വ​സ​ത്തെ​ ​പ​ക​ല്‍​പ്പൂ​രം​ ​ത​ട്ട​ക​ത്തു​ള്ള​വ​ര്‍​ക്കാ​യാ​ണെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​പൂ​ര​ദി​വ​സം​ ​ഉ​ണ്ടാ​കു​ന്ന​ ​മേ​ളം​ ,​ ​കു​ട​മാ​റ്റം​ ,​ ​വെ​ടി​ക്കെ​ട്ട് ​എ​ന്നി​വ​യെ​ല്ലാം​ ​പൂ​ര​പി​റ്റേ​ന്ന് ​ആ​വ​ര്‍​ത്തി​ക്കും.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ര്‍​ന്നും​ ​പൂ​ര​വും​ ​പി​റ്റേ​ന്നു​ള്ള​ ​ക​ലാ​ശ​വും​ ​ആ​ര്‍​ക്കും​ ​കാ​ണാ​നാ​കി​ല്ല.​ ​എ​ന്നാ​ല്‍​ ​ന​ഗ​ര​ത്തി​ലെ​ ​വീ​ടു​ക​ളി​ല്‍​ ​ബ​ന്ധു​ക്ക​ള്‍​ക്ക് ​പോ​ലു​മെ​ത്താ​ന്‍​ ​സാ​ധി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ്.​ ​ഫ്‌​ളാ​റ്റു​ക​ളി​ലും​ ​മ​റ്റും​ ​നി​ല​വി​ലു​ള്ള​ ​താ​മ​സ​ക്കാ​ര്‍​ ​മാ​ത്ര​മെ​ ​പാ​ടു​ള്ളൂ​വെ​ന്ന​ ​നി​ര്‍​ദ്ദേ​ശ​വും​ ​ന​ല്‍​കി​യി​ട്ടു​ണ്ട്.​ ​പാ​റ​മേ​ക്കാ​വ്,​ ​തി​രു​വ​മ്ബാ​ടി​ ​എ​ന്നി​ ​ത​ട്ട​ക​ങ്ങ​ള്‍​ക്ക് ​പു​റ​മേ​ ​ഘ​ട​ക​ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​ ​ത​ട്ട​ക​ക്കാ​ര്‍​ക്കും​ ​ഇ​ത്ത​വ​ണ​ ​പൂ​രം​ ​ടി.​വി​യി​ലും​ ​മ​റ്റും​ ​കാ​ണേ​ണ്ട​ ​സ്ഥി​തി​യാ​ണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi