Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്ധ്യപ്രദേശില്‍ ബോട്ട് മുങ്ങി ആറ് മരണം

മദ്ധ്യപ്രദേശില്‍ ബോട്ട് മുങ്ങി ആറ് മരണം

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പുരില്‍ ബോട്ട് മുങ്ങി രണ്ട് സ്ത്രീകളുള്‍പ്പെടെ ആറ് വിനോദ സഞ്ചാരികള്‍ മരിച്ചു.

നിരവധി പേരെ കാണാതായി. 15 പേർ നീന്തി രക്ഷപ്പെട്ടു. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലാണ് അപകടം. 40 പേരാണ് ക്രൂയിസ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അമിത ഭാരമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാന ദുരന്ത നിവാരണസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെന്നും കാണാതായവർക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi