ഫറോക്ക്: മയക്കുമരുന്ന് ലഹരിയില്‍ അക്രമാസക്തനായ യുവാവ് വാഹനങ്ങള്‍ തകര്‍ത്തു. ചാലിയം നടുക്കണ്ടി പറാഞ്ചേരി പാടം നൗഷാദലിയാണ് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്നലെ വൈകീട്ട് 4 നാണ് സംഭവം. ചാലിയം കരുവന്‍തിരുത്തി പാലത്തിനു സമീപമുള്ള കരീം ഹാജിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് അക്രമാസക്തനായത്. ഇരുമ്ബ് പൈപ്പ് കൊണ്ട് സെക്യൂരിറ്റിയെയും വീട്ടുകാരെയും ആക്രമിച്ചു. നിറുത്തിയിട്ട 3 കാറുകള്‍ അടിച്ച് തകര്‍ത്തു. തൊട്ടടുത്ത വീട്ടിലും കയറി അക്രമം നടത്തിയ യുവാവ് റോഡരികിലെ 2 ബസുകള്‍, കാര്‍, ബുള്ളറ്റ്, ബാറ്ററി എന്നിവയും അടിച്ച് തകര്‍ത്തു. ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി ചികിത്സയ്ക്കായി ബന്ധുക്കളെ ഏല്‍പ്പിച്ചു.

