Dailyhunt
മാഡ്രിഡ് മാസ്റ്റേഴ്സില്‍ വിന്നറായി സിന്നര്‍

മാഡ്രിഡ് മാസ്റ്റേഴ്സില്‍ വിന്നറായി സിന്നര്‍

മാഡ്രിഡ് : കഴിഞ്ഞദിവസം നടന്ന മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നിസ് ഫൈനലില്‍ വിജയിച്ച്‌ ലോക ഒന്നാം നമ്പർ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർ.

6-1,6-2 എന്ന സ്കോറിന് അലക്സിസ് സ്വരേവിനെ തോല്‍പ്പിച്ച സിന്നർ തുടർച്ചയായി അഞ്ച് എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കാഡും സ്വന്തമാക്കി. കഴിഞ്ഞ വർഷം നടന്ന പാരീസ് മാസ്റ്റേഴ്സിലും ഈ വർഷം നടന്ന ഇന്ത്യൻവെല്‍സ്,മയാമി, മോണ്ടികാർലോ മാസ്റ്റേഴ്സ് ടൂർണമെന്റുകളിലും സിന്നറാണ് കിരീ‌ടമുയർത്തിയിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi