നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ കീഴില്‍ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് യൂണിറ്റുകള്‍ക്ക് ഒരു കോടി 10 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു.പൊതുയോഗം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ആർ.ഗുലാബ് കുമാർ ഉദ്‌ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ചെല്ലാംകോട് കൗസുധൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് മുവ്മെന്റ് യൂണിയൻ സെക്രട്ടറി പ്ലാത്തറ സജികുമാർ സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷിന്റെ സന്ദേശം ചെല്ലാംകോട് ശാഖ സെക്രട്ടറി ബൈജു ചെല്ലാംകോടും,പ്രവർത്തന റിപ്പോർട്ട് യൂണിയൻ കണ്‍വീനർ നെട്ടയില്‍ രാജീവും അവതരിപ്പിച്ചു.യോഗം ഡയറക്ടർ ബോർഡ് അംഗം ജെ.ആർ.ബാലചന്ദ്രൻ,മുൻ ഡയറക്ടർ ബോർഡ് അംഗം വെള്ളനാട് വാമലോചനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗണ്‍സിലർ ചെന്തപ്പൂര് ശ്രീകുമാർ,മൈലം സത്യാനന്ദൻ,ഉറിയാക്കോട് രവീന്ദ്രൻ, നെടുമങ്ങാട് സുരേഷ്,വനിതാസംഘം ഭാരവാഹികളായ മുല്ലശ്ശേരി ശോഭനകുമാരി,ശ്രീലത,നെട്ടയില്‍ വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.ചെല്ലാംകോട് വനിതാസംഘം സെക്രട്ടറി പ്രീനാ ബൈജു നന്ദി പറഞ്ഞു.

