പുറത്തു നിന്ന് മാലിന്യങ്ങള്‍ വാഹനങ്ങളില്‍ എത്തിക്കും
പീരുമേട്: പൊതുസ്ഥലത്ത് വ്യാപകമായി മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുന്നു.
കുട്ടിക്കാനം എംആർഎസ് സ്‌കൂളിലേക്ക് പോകുന്ന റോഡരികില്‍ വനം വകുപ്പിന്റെ ഭൂമിയിലാണ് കഴിഞ്ഞദിവസം മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള ജൈവ,അജൈവ, മാലിന്യങ്ങളാണ് ഈപ്രദേശത്ത് കൊണ്ടുവന്ന്
നിക്ഷേപിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പീരുമേട് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ മാലിന്യത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ തുക ഉള്‍പ്പെടെ ഈടാക്കാനാണ് പീരുമേട് പഞ്ചായത്തിന്റെ തീരുമാനം.
കൊട്ടാരക്കര -ദിണ്ടുക്കല്‍ ദേശീയപാതയില്‍റോഡരികില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ട്നിക്ഷേപിച്ചിട്ട് കടന്നുപോയി. വിനോദ സഞ്ചാര മേഖലയായ കുട്ടിക്കാനം പ്രദേശത്ത് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് വർദ്ധിച്ചിരിക്കുകയാണ്. രാത്രി സമയങ്ങളിലാണ് ഇത്തരത്തില്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തള്ളുന്നത്. കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയ്ക്ക് അരികില്‍ ഉള്‍പ്പെടെ വ്യാപകമായ മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. ഇതിനെല്ലാം അറുതി വരുത്താനാണ് പീരുമേട് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.
പ്രദേശത്ത് ശക്തമായ നിരീക്ഷണം ഉള്‍പ്പടെ നടത്തും.
=പഞ്ചായത്തിന് പുറത്തു നിന്ന് ഉള്‍പ്പടെ രാത്രികാലങ്ങളില്‍ വ്യാപകമായി ആളൊഴിഞ്ഞ മേഖലകള്‍ കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്. ഇവയെല്ലാം നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി നടപടി സ്വീകരിക്കും=

