തിരുവനന്തപുരം:ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന് ക്രമീകരണങ്ങള്‍ നിശ്ചയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 16ന് തീര്‍ത്ഥാടനം ആരംഭിക്കും. 15ന് വൈകിട്ട് നട തുറക്കും. ഡിസംബര്‍ 26വരെയാണ് മണ്ഡലകാലം. 26നാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30ന് ആരംഭിക്കും. ജനുവരി 14നാണ് മകരവിളക്ക്.
വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം.
തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ ആയിരംപേര്‍ക്ക് വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്ക് വീതവും ദര്‍ശനം അനുവദിക്കും.
മണ്ഡലപൂജാവേളയിലും മകരവിളക്ക് ദിവസവും 5000 പേര്‍ക്ക് അനുമതി ലഭിക്കും.
തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ദര്‍ശനം വെര്‍ച്വല്‍ ക്യൂവഴി മാത്രം
10 വയസു കഴിയാത്തവര്‍ക്കും 65വയസ് കഴിഞ്ഞവ
ര്‍ക്കും ദര്‍ശനം അനുവദിക്കില്ല.
24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡും നിര്‍ബന്ധമായും കൊണ്ടുവരണം
ഡ്യൂട്ടിക്ക് എത്തുന്നവരും കൊണ്ടുവരണം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
മാസ്‌കും കൈയുറകളും ധരിക്കണം
ബേസ് ക്യാമ്ബ് നിലയ്ക്കലില്‍. ചെറിയ വാഹനങ്ങള്‍ പമ്ബയിലെത്തി തീര്‍ത്ഥാടകരെ ഇറക്കി നിലയ്ക്കലേക്ക് മടങ്ങണം
പമ്ബാ നദിയില്‍ സ്നാനം അനുവദിക്കില്ല, ഷവറുകള്‍ ക്രമീകരിക്കും.
വിരി വയ്ക്കാനോ തങ്ങാനോ അനുവദിക്കില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ സൗകര്യമുണ്ടാവും.
എമര്‍ജെന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും സജ്ജമാക്കും
കുടിവെള്ളം 100 രൂപ അടച്ച് സ്റ്റീല്‍ പാത്രത്തില്‍ വാങ്ങാം. പാത്രം മടക്കിനല്‍കുമ്ബോള്‍ തുക തിരികെ നല്‍കും.
നിലയ്ക്കല്‍,സന്നിധാനം,പമ്ബ എന്നിവിടങ്ങളില്‍ പേപ്പര്‍ പ്‌ളേറ്റില്‍ അന്നദാനം.
തീര്‍ത്ഥാടകരില്‍ നിന്ന് നെയ്യ് ശേഖരിച്ച് പകരം അഭിഷേകം നടത്തിയ ആടിയശിഷ്ടം നെയ്യ് ലഭ്യമാക്കും.അപ്പവും അരവണയും ലഭിക്കും.
തിരുവാഭരണ ഘോഷയാത്ര കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.

