Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മങ്കുത്തു പാലം ഗതാഗതയോഗ്യമാക്കാന്‍  15 ലക്ഷം

മങ്കുത്തു പാലം ഗതാഗതയോഗ്യമാക്കാന്‍ 15 ലക്ഷം

ചെറുതോണി : കാലവര്‍ഷത്തില്‍ അപ്രോച്ച്‌ റോഡ് തകര്‍ന്ന മങ്കുവ മങ്കുത്ത് പാലം ഗതാഗത യോഗ്യമാക്കുന്നതിന് റോഷി അഗസ്റ്റിന്‍ എംഎല്‍എ 15 ലക്ഷം രൂപ അനുവദിച്ചു. ചിന്നാര്‍ പുഴക്ക് കുറുകെയുള്ള പാലമാണിത്. അപ്രോച്ച്‌ റോഡ് തകര്‍തേടെ പ്രദേശവാസികള്‍ക്ക് വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെക്ക് പോകുന്നതിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതായിവരികയാണ്. 30 മീറ്ററില്‍ കൂടുതല്‍ നീളമുള്ള പാലത്തിനു കൈപ്പിടി ഇല്ലാത്തത് അപകട സാദ്ധ്യത സൃഷ്ടിക്കുന്നു..

സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ എംഎല്‍എക്ക് നല്‍കിയ നിവേദനം പരിഗണിച്ചു തുക അനുവദിച്ചത്. കാലതാമസം കൂടാതെ നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടിയെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു.

"2018ലെ പ്രളയത്തില്‍ ഒട്ടേറെ നാശനഷ്ടം സംഭവിച്ച മേഖല കൂടിയാണിത്. ഇതുവഴി പോകുന്ന പള്ളിക്കുടി സിറ്റിമങ്കുത്ത് പാലം റോഡിന് 2 കോടി 49 ലക്ഷം രൂപ റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചു തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റോഡും പാലവും പൂര്‍ത്തിയാകുതോടെ വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലേക്ക് കൊന്നതടിയില്‍ നിന്ന് പുതിയ ഒരു റൂട്ട് കൂടി യാഥാര്‍ത്ഥ്യമാകും

റോഷി അഗസ്റ്റിന്‍ എംഎല്‍എ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi