Dailyhunt
മണ്ണിടിച്ചില്‍, മരത്തില്‍ തങ്ങി പാറകള്‍

മണ്ണിടിച്ചില്‍, മരത്തില്‍ തങ്ങി പാറകള്‍

ചെറുേണി :ഇടുക്കി കീരിത്തോടില്‍ മണ്ണിടിച്ചില്‍. പകുതിപ്പാലം പടികപ്പള്ളില്‍ സന്തോഷിന്റെ വീടിന് പിന്നിലേക്ക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണു. മരത്തില്‍ തടഞ്ഞിരിക്കുന്ന കൂറ്റന്‍ കല്ലുകള്‍ വീടിന് ഭീഷണിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് കൂറ്റന്‍ പാറ ഉള്‍പ്പെടെ വീടിന് പിന്‍ഭാഗത്തേക്ക് ഇടിഞ്ഞു വന്നത്. ശബ്ദം കേട്ട് വീട്ടില്‍ നിന്നും എല്ലാവരും ഓടിമാറുകയായിരുന്നു. ഏതുനിമിഷവും നിലം പതിക്കാവുന്ന വിധത്തില്‍ കൂറ്റന്‍ പാറ വീടിന്റ പിന്‍ഭാഗത്ത് മരത്തില്‍ തടഞ്ഞിരിക്കുന്നത് കൂടുതല്‍ അപകടകരമാണ്. ഈ സാഹചര്യത്തില്‍ രാത്രിഎനെ ഈ വീട്ടില്‍ കഴിയുമെന്ന ആശങ്കയിലാണ് ഈ കുടുംബം. . മണ്ണിടിച്ചിലില്‍ കൃഷി ദേഹണ്ഡങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi