Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മനോജ് കാനയുടെ കെഞ്ചിര ചിങ്ങം ഒന്നിന്

ഗോത്രഭാഷയായ പണിയ ഭാഷയില്‍ മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര ആഗസ്റ്റ് 1ന് ആക്ഷന്‍ ഒ.ടി.ടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.ആക്‌ഷന്‍ ഒ.ടി.ടി പ്ളാറ്റ്‌ഫോമിന്റെ ആദ്യ സംരംഭവമാണ് കെഞ്ചിര. അമ്ബതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ചരണ്ടാമത് ചിത്രമായി കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ഛായാഗ്രാഹകന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരത്തിനും അര്‍ഹമായി.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒമ്ബതാം ക്ളാസുകാരി വിനുഷ രവിയാണ് കെഞ്ചിരയായി വേഷമിട്ടത്. നേര്‍ ഫിലിംസ് സൊസൈറ്റിയുടെ ബാനറിലാണ് നിര്‍മ്മാണം.മനോജ് കാന സംവിധാനം ചെയ്ത മൂന്നാമത് ചിത്രമാണ് കെഞ്ചിര. ഖെദ്ദ ആണ് ചിത്രീകരണം പൂര്‍ത്തിയായ പുതിയ ചിത്രം .ആശ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് പ്രധാന വേഷത്തില്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi