
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും ആശുപത്രി വിട്ടു. ഇരുവരോടും ഒരാഴ്ച വീട്ടില്‍ വിശ്രമിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 11നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് കണ്‍വീനറുമായ കൊവിഡ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലുള്ള എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘമാണ് ഇവരെ പരിശോധിച്ചത്.
അവസാന പരിശോധനയിലും നെഗറ്റീവായതോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരോട് ഇ.പിയും ഭാര്യയും നന്ദി പറഞ്ഞു.