Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മന്ത്രി ഇന്നെത്തും;  പ്രതീക്ഷയില്‍  കായികപ്രേമികള്‍  തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം,അവഗണനയുടെ അടയാളം

മന്ത്രി ഇന്നെത്തും; പ്രതീക്ഷയില്‍ കായികപ്രേമികള്‍ തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം,അവഗണനയുടെ അടയാളം

തിരുവല്ല: കായികതാരങ്ങളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞും കായികപ്രേമികളുടെ ആവേശവും നിറഞ്ഞിരുന്ന തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം ഇന്ന് അവഗണനയുടെ വക്കില്‍.

വെള്ളക്കെട്ടും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പരിപാലനത്തിലെ പോരായ്മകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളിലാണ് സ്റ്റേഡിയം. കായികപ്രേമികള്‍ ഉള്‍പ്പെടെ ഏറെക്കാലമായി കാത്തിരിക്കുന്ന പബ്ലിക് സ്റ്റേഡിയത്തിന്റെ വികസനത്തിന് പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കുമോ എന്നതാണ് പ്രധാനചോദ്യം. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ സ്റ്റേഡിയത്തിന്റെ വികസനത്തിനായി ആദ്യഘട്ടമായി അഞ്ചുകോടി അനുവദിച്ചത് പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു.1980കളിലാണ് നഗരമദ്ധ്യത്തിലായി പത്തേക്കറോളം വിസ്തൃതിയുള്ള സ്റ്റേഡിയം നിർമ്മിച്ചത്. 1992ലെ രഞ്ജി ട്രോഫി അടക്കമുള്ള ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്ബാള്‍ ടൂർണമെന്റുകള്‍ക്കും സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കും വേദിയായിരുന്നു സ്റ്റേഡിയം. സംരക്ഷണം ഇല്ലാതായതോടെ പുല്ലുംകാടും വളർന്നു നാശോന്മുഖമായി. വ്യക്തിഗത പരിശീലനങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാൻ ആരുമില്ല. സ്റ്റേഡിയത്തിന്റെ പവിലിയനിലും കാര്യമായ സൗകര്യമില്ല. ജേഴ്സി അണിയാൻപോലും പവലിയനില്‍ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ടോയ്ലെറ്റ് വേണ്ടത്രയില്ല. നിലവിലെ സ്റ്റേഡിയത്തിന്റെ സ്ഥിതിയില്‍ കായികപ്രേമികള്‍ നിരാശരാണ്.

തണ്ണീർത്തടമായി പബ്ലിക് സ്റ്റേഡിയം
തിരുവല്ല ബൈപ്പാസ് ഉള്‍പ്പെടെ ചുറ്റുപാടും റോഡുകളും മറ്റുസ്ഥാപനങ്ങളും ഉയർന്നതോടെ മഴക്കാലത്ത് വെള്ളമെല്ലാം സംഭരിക്കുന്ന കേന്ദ്രമായി തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം മാറി. ട്രാക്കുകള്‍ ഉപയോഗിക്കാൻ കഴിയാതെയായി. വെള്ളം സ്റ്റേഡിയത്തിന്റെ പലഭാഗത്തും കെട്ടിക്കിടക്കുന്നുണ്ട്. ജലനിർഗമന മാർഗങ്ങള്‍ പലതും അടഞ്ഞതിനാല്‍ കൂത്താടികളും പെരുകി.

കായിക മന്ത്രി ഇന്നെത്തും

സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ നേരില്‍കണ്ട് വിലയിരുത്താനായി കായികമന്ത്രി ഒ.ജെ. ജനീഷ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ലയിലെത്തും. ജനപ്രതിനിധികള്‍, വിവിധ കായിക സംഘടനകളുടെ ഭാരവാഹികള്‍, കായികതാരങ്ങള്‍ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിക്കും. തുടർന്ന് സ്റ്റേഡിയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ചചെയ്യും.

...................................

പബ്ലിക് സ്റ്റേഡിയം 365ദിവസവും ഉപയോഗിക്കാനാകുംവിധം വികസിപ്പിക്കണം. ശാസ്ത്രീയമായി ഉയർത്തി ഗാലറി, പവലിയൻ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ച്‌ എല്ലാ കായികവിനോദങ്ങള്‍ക്കും വേദിയാക്കണം. സമീപ പ്രദേശങ്ങളുടെ വികസനവും കൂടി ലക്ഷ്യമിട്ടാവണം സ്റ്റേഡിയത്തിന്റെ നവീകരണം.
ഡോ.റെജിനോള്‍ഡ് വർഗീസ്
(കായികാദ്ധ്യാപകൻ)

........................................

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi