Dailyhunt
മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് അനില്‍ അക്കര

മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് അനില്‍ അക്കര

തൃശൂര്‍ : വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണ തട്ടിപ്പില്‍ മന്ത്രി എ.സി മൊയ്തീന്‍ പറയുന്നത് മുഴുവന്‍ പച്ച കള്ളമാണെന്നും ഈ തട്ടിപ്പിന്റെ ഇടനിലക്കാരനാണ് മന്ത്രിയെന്നും അനില്‍ അക്കര എം.എല്‍.എ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ വകുപ്പ് സെക്രട്ടറിയിറക്കിയ ഉത്തരവ് ഏതാണെന്നും അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു പോലും ധാരണയില്ലാത്തയാളാണ് മൊയ്തീന്‍. അദ്ദേഹം ഭരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് 2019 ജൂലായ് 11 ന് ഇത്തരത്തില്‍ ഒരു ഉത്തരവിറക്കുമ്ബോള്‍ അന്നേ ദിവസം തന്നെയാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യു.എ.ഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നും എം.എല്‍.എ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്, എ.

പ്രസാദ്, അഭിലാഷ് പ്രഭാകര്‍, അഭിലാഷ് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi