ആലപ്പുഴ : അമ്ബലപ്പുഴയില്‍ പരാജയം ഉറപ്പായതുകൊണ്ടാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ മന്ത്രി ജി. സുധാകരനെ കുറ്റപ്പെടുത്തുന്നതെന്ന് യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ എം.ലിജു വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തനിക്ക് ജി. സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും ലിജു വ്യക്തമാക്കി. ജനങ്ങളാണ് സഹായിച്ചത്. പരിചയസമ്ബന്നരും വ്യക്തി ബന്ധങ്ങളുമുള്ള സുധാകരനെയും തോമസ് ഐസക്കിനെയും എല്‍ണഡി.എഫ് മത്സരിപ്പിക്കാതിരുന്നത് യു.ഡി.എഫിന് നേട്ടമാകും. വ്യക്തിഹത്യ നടത്തി താന്‍ വോട്ടുപിടിക്കാറില്ലെന്നും ലിജു പറഞ്ഞു.
സുധാകരന്‍ സ്ത‌്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു ലിജുവിന്റെ നിലപാട്. അതോടെ സുധാകരന്‍ അമ്ബലപ്പുഴയില്‍ ലിജുവിനെ സഹായിച്ചുവെന്ന വിധത്തില്‍ ചിലര്‍ പ്രചാരണം നടത്തി.സി.പി.എമ്മിലെ വിഭാഗീയതയാണ് സുധാകരനെതിരെയുള്ള കടന്നാക്രമണത്തിന്റെ പിന്നിലെന്ന് ലിജു കൂടുതല്‍ വ്യക്തതയോടെ നിലപാടെടുത്തു.
സുധാകരനെതിരെ ഇന്നലെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടു. അമ്ബലപ്പുഴയിലെ സി.പി.എം സ്ഥാനാര്‍ത്ഥി എച്ച്. സലാമിന്റെ പ്രചാരണ ബോര്‍ഡിലായിരുന്നു പോസ്‌റ്റര്‍. പിന്നീട് പ്രവര്‍ത്തകര്‍ ഇത് നീക്കം ചെയ്‌തു.

