കട്ടപ്പന: ജില്ലയിലെ വനാതിർത്തികളിലെ തോട്ടങ്ങളില്‍ വൈകിട്ട് മുതല്‍ രാവിലെ വരെ ആളുകള്‍ പുറത്തിറങ്ങുന്നത് തടഞ്ഞുള്ള കളക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത.
ഇത് ഭൂരിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവികളെ വനമേഖലയില്‍ നിയന്ത്രിക്കുന്നതിനു പകരം ജനത്തെ ബന്ധിയാക്കുന്ന ഉത്തരവാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനു പകരം മാനസികമായി തളർത്തുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണിത്. ഈ ഉത്തരവുകളെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെ നിലപാട് ആശങ്കാജനകമെന്നും രൂപതാ മീഡിയ കമ്മിഷൻ ഡയക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.
