നെടുങ്കണ്ടം,: എസ്‌എൻഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ 2436 ആം നമ്പർ മഞ്ഞപ്പാറ ശാഖായോഗത്തിന്റെ പ്രാർത്ഥന നിലയത്തിന്റെ ഉദ്ഘാടനം നടന്നു.
യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പ്രാർത്ഥനാലയം ഉദ്ഘാടനം ചെയ്തുശാഖാ പ്രസിഡന്റ് മോഹനൻ കല്ലൂപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. മഞ്ഞപ്പാറ ക്രിസ്തുരാജ് ചർച്ച് വികാരി ഫാ. ജോസ് പുതിയാപറമ്പില്‍ മുഖ്യാഥിതി യായിരുന്നു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ
കെ എൻ തങ്കപ്പൻ, പച്ചടി എസ് എൻ എല്‍ പി സ്‌കൂള്‍ എച്ച് എം ബിജു പുളിക്കലേടത്ത് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ കൗണ്‍സിലർമാരായ സുരേഷ് ചിന്നാർ, ജയൻ കല്ലാർ, മധു കമലാലയം, സി എം ബാബു എന്നിവർ സംഘടനാ സന്ദേശം നല്‍കി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം സിമി വിശ്വംഭരൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനി ശ്രീകുമാർ, സെക്രട്ടറി മിനിമോള്‍ മധു, കൗണ്‍സില്‍ അംഗം ഇന്ദുലേഖ വത്സലൻ, അമ്പിളി ഗിരീഷ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി എന്നിവർ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.ശാഖാസെക്രട്ടറി രാജൻ അറയ്ക്കപറമ്പില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് ചൊവ്വേലിക്കുടി നന്ദിയും പറഞ്ഞു.

