Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മരത്തില്‍ കുടുങ്ങിയ തൊഴിലാളിക്ക്  രക്ഷകരായി അഗ്നിശമനസേന

മരത്തില്‍ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി അഗ്നിശമനസേന

ണ്ണൂർ: മരം മുറിക്കവേ അവശനിലയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി അഗ്നിശമന സേനാംഗങ്ങള്‍. അപകട ഭീഷണി ഉയർത്തിയ മരം മുറിച്ചു മാറ്റുന്നതിനിടയില്‍ കാസർകോട് സ്വദേശി റഹ് മാൻ (40) ആണ് അവശനിലയില്‍ മരത്തിന് മുകളില്‍ കുടുങ്ങിയത്.

എളയാവൂർ നോർത്ത് ജനശക്തി ക്ലബ്ബിന് സമീപം പവിത്രൻ എന്നയാളുടെ വീട്ടില്‍ ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം.

രക്ഷാദൗത്യമേറ്റെടുത്ത് സ്ഥലത്തെത്തിയ അഗ്നിശമനസേന സാഹസികമായാണ് അവശനിലയിലായ യുവാവിനെ താഴെ ഇറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് സൂരജ് എന്നിവരുടെ നേതൃത്വത്തില്‍ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ രഞ്ജു, ടി.കെ ശ്രീകേഷ് എന്നിവരാണ് 45 അടിയിലധികം ഉയരമുള്ള മരത്തിനു മുകളില്‍ കയറി സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് റഹ്മാനെ താഴെയിറക്കിയത്.

കൈകാലുകള്‍ക്ക് സാരമായ പരിക്കേറ്റ യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. രാജേഷ്, മിഥുൻ എസ്. നായർ, വിജോയ് പത്രോസ്, അമൃതാനന്ദ്, ജിതിൻദാസ്, ധനഞ്ജയൻ, ലിനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi