Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മസില്‍ പെരുപ്പിച്ചതിന്റെ രഹസ്യം  വെളിപ്പെടുത്തി സഞ്ജു

മസില്‍ പെരുപ്പിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി സഞ്ജു

അബുദാബി: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം മുംബയ്ക്കെതിരെ അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ മസില്‍പെരുപ്പിച്ച്‌ കാണിച്ച്‌ ആഘോഷിച്ചത് സാംസണ്‍ എന്ന തന്റെ പേര് സ്വയം ഓര്‍മ്മിക്കാനായിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ലോകത്തിലെ ഏറ്രവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.അത് ഞാന്‍ എല്ലായിപ്പോഴും ഓര്‍ക്കുകയും ചെയ്യുന്നുവെന്നും തനിക്ക് കൂടുതല്‍ സിക്സറുകള്‍ നേടാനാകുമെന്നും സഞ്ജു വ്യക്തമാക്കി.

മൂന്നാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സ് - സഞ്ജു സാംസണ്‍ സഖ്യം വെറും 82 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 152 റണ്‍സാണ്. സെഞ്ചുറി നേടിയ സ്റ്റോക്ക്‌സ് 60 പന്തില്‍ 14 ഫോറുകളും മൂന്ന് സിക്‌സുമടക്കം 107 റണ്‍സുമായി പുറത്താകാതെ നിന്നു.

31 പന്തുകള്‍ നേരിട്ട സഞ്ജു നാലു ഫോറും മൂന്നു സിക്‌സും സഹിതം 54 റണ്‍സെടുത്തു. രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം ഈ കൂട്ടുകെട്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi