കൊച്ചി: കേരളാതീരത്ത് അറബിക്കടലില്‍ എല്‍സ 3 കപ്പല്‍ മുങ്ങിയിട്ട് മേയ് 25ന് ഒരുവർഷം പൂർത്തിയായെങ്കിലും അവശിഷ്ടങ്ങള്‍ നീക്കാനും മാറ്റുന്നതിനും സർക്കാരുകള്‍ നടപടി സ്വീകരിക്കാത്തതില്‍ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) പ്രതിഷേധിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതതല്ലാതെ പൊലീസ് നടപടി സ്വീകരിച്ചില്ല. ഷിപ്പിംഗ് ഡയറക്ടർ ജനറല്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തിനപ്പുറം അന്വേഷണം നടത്തിയിട്ടില്ല. കപ്പലിന്റെ വോയേജ് ഡാറ്റ റെക്കാർഡറും വോയേജ് ചാർട്ടും പരിശോധിച്ചില്ല.
കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോർജ് ആവശ്യപ്പെട്ടു.

