Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ധര്‍ണ്ണ

മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ധര്‍ണ്ണ

കാഞ്ഞങ്ങാട്: പെട്രോള്‍, ഡീസല്‍, ഗ്യാസ് വില വർദ്ധനവിനെതിരെ കാസർകോട് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുൻപില്‍ ധർണ്ണനടത്തി.

സമരം ജില്ലാ പ്രസിഡന്റ് കെ.കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കെ.പി സി സി. ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജന: സെക്രട്ടറി ആർ.ഗംഗാധരൻ, കെ. മനോഹരൻ, പ്രദീപൻ തുരുത്തി, ശംബു ബേക്കല്‍, ബ്ലോക്ക് കോണ്‍സ് വൈസ് പ്രസിഡൻ്റ് എം.കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി.വി.ചന്ദ്രശേഖരൻ, ബാബു മൂത്തല, രാജു മുട്ടത്ത്, ബി.സുധീന്ദ്രൻ, കുഞ്ഞികൃഷ്ണൻ മാടായി,കെ.പി.ബാബു ,അഡ്വ.ബിജുകൃഷ്ണൻ, ശരത്ത് മരക്കാപ്പ്, മനോജ് ഉപ്പിലിക്കൈ, കെ.സി ബാലൻ, അനന്തൻ അഴിത്തല, കെ.ഭാസ്കരൻ, ആർ.നാരായണൻ എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi