Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണ ക്ലാസ്

മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണ ക്ലാസ്

കോഴിക്കോട്: കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയും കേരളകൗമുദി ദിനപത്രവും സംയുക്തമായി ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പത്മകുമാർ എം ഉദ്ഘാടനം ചെയ്തു. ഡോ.അങ്കിത് കെ (കോയാസ് ഹോസ്പിറ്റല്‍ ജനറല്‍ മെഡിസിൻ വിഭാഗം) ക്ലാസെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സന്തോഷ് ഉള്ളാടത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രവർത്തക സമിതി അംഗം പ്രേമലത തെക്കുവീട്ടില്‍, കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ ശിവപ്രസാദ് എം പ്രസംഗിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി രജിത് മുല്ലശ്ശേരി സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സുരേശൻ പറന്നാട്ടില്‍ നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi