ഇടുക്കി: ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കല്‍ സർവീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസർമാരുടെ ഒഴിവുകളിലേക്കും ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒഴിവിലേക്കും കരാർ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും.ഇന്റർവ്യൂവില്‍ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉളള ഉദ്യോഗാർത്ഥികള്‍ cru.czims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ വിലാസം, ഫോണ്‍ നമ്പർ എന്നിവയടങ്ങിയ ബയോഡാറ്റ 31 ന് വൈകിട്ട് 5 ന് മുൻപായി സമർപ്പിക്കണം.
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഇന്റർവ്യൂ നടത്തുന്ന സ്ഥലവും സമയവും തീയതിയും ഉദ്യോഗാർത്ഥികളെ അറിയിക്കുമെന്ന് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2391018
