Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മീഡിയ അക്കാഡമി വളപ്പില്‍ മോഷണം

കൊച്ചി: സർക്കാർ സ്ഥാപനമായ കാക്കനാട്ടെ മീഡിയ അക്കാഡമി വളപ്പിലെ വനിതാ ഹോസ്റ്റലില്‍ മോഷണം. ഹോസ്റ്റലിന് മുന്നിലെ ഗ്രില്ലിന്റെ പൂട്ട് തല്ലിത്തകർത്ത നിലയിലാണ്.

മെയിൻ സ്വിച്ച്‌ ഓഫാക്കിയ ശേഷം സ്വിച്ച്‌ ബോ‌ർഡുകള്‍ അഴിച്ചുമാറ്റി ഇലക്‌ട്രിക് വയറുകള്‍ ഊരിയെടുത്തു. 6 ഡി.ബി ബോക്സുകള്‍ ഇളക്കിമാറ്റി അവയുടെ വയറുകളും എടുത്തിട്ടുണ്ട്.

ഈ മാസം 18നും 26നുമിടെയാണ് മോഷണം നടന്നതെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാർച്ചില്‍ ചേരാനല്ലൂരില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലും സമാനമോഷണം നടന്നിരുന്നു, ഇലക്‌ട്രിക് വയറുകള്‍ ഊരിയെടുത്ത് അവയിലെ കമ്പികള്‍ ഇളക്കിമാറ്റി ആക്രിക്കടകളില്‍ വില്‍ക്കുന്നവരാണ് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞദിവസം വൈപ്പിനിലെ സ്വകാര്യകപ്പല്‍ അറ്റകുറ്റപ്പണിശാലയില്‍ 1.86 ലക്ഷം രൂപയുടെ ചെമ്പ് ഉപകരണങ്ങള്‍ മോഷണം പോയി. വൈപ്പിൻ സീ ബ്ലൂ ഷിപ്പ്‌ യാ‌ർ‌ഡ് വളപ്പിലെ ഫയർആൻഡ് സേഫ്റ്റി സ്റ്റോർ റൂമില്‍ സൂക്ഷിരുന്ന ചെമ്പ് നിർമ്മിത 29 കപ്പ്ളിംഗ്സും 2 നോസില്‍സുമാണ് കവർന്നത്. സീനിയർ മാനേജരുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi