Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മേയ്ദിന റാലി ജില്ലയില്‍ 17 കേന്ദ്രങ്ങളില്‍

കൊല്ലം: ജില്ലയില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തില്‍ 17 കേന്ദ്രങ്ങളില്‍ മേയ്ദിന റാലി നടത്തും. ഇന്നു രാവിലെ ചിന്നക്കട റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി ബീച്ച്‌ റോഡിലൂടെ പര്യടനം നടത്തി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സമാപിക്കും.

തുടർന്ന് ചേരുന്ന യോഗത്തില്‍ വിവിധ ട്രേഡ് യൂണിയൻ നേതാക്കള്‍ സംസാരിക്കും. തൊഴിലിടങ്ങളില്‍ പതാക ഉയർത്തിയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റാലികളില്‍ പങ്കെടുത്തും മുഴുവൻ തൊഴിലാളികളും ജീവനക്കാരും ആഘോഷ പരിപാടികളില്‍ പങ്കാളികളാകണമെന്ന്

എസ്. ജയമോഹൻ, എ.എം. ഇഖ്ബാല്‍, ബി. തുളസീധരക്കുറുപ്പ് (സി.ഐ.ടി.യു), ജി. ബാബു, ബി. മോഹൻദാസ് (എ.ഐ.ടി.യു.സി) എന്നിവർ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi