Dailyhunt
മികച്ച സ്കൂള്‍മാഗസിനുളള പുരസ്കാരം എം.ജി.എമ്മിന്

മികച്ച സ്കൂള്‍മാഗസിനുളള പുരസ്കാരം എം.ജി.എമ്മിന്

വര്‍ക്കല:ആള്‍കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ആര്‍.വാസുദേവന്‍പിളള മെമ്മോറിയല്‍ ബെസ്റ്റ് മാഗസിന്‍ അവാര്‍ഡ് അയിരൂര്‍ എം.ജി.എം മോഡല്‍ സ്കൂളിന് ലഭിച്ചു.കൊച്ചി കലൂരില്‍ നടന്ന ചടങ്ങില്‍ മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുല്‍റഹിമില്‍ നിന്നും പ്രിന്‍സിപ്പല്‍ ഡോ.എസ്.പൂജ അവാര്‍ഡ് ഏറ്റുവാങ്ങി. സി.ബി.എസ്.ഇ സ്കൂള്‍ മാനേജമെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിംഖാന്‍,പേട്രണ്‍ ഡോ.കെ.വര്‍ഗീസ്, ട്രഷറര്‍ സി.എ.എബ്രഹാംതോമസ്,സെക്രട്ടറി പി.എസ്.രാമചന്ദ്രന്‍,ശബരിഗിരി സ്കൂള്‍ മാനേജര്‍ ഡോ.വി.കെ.ജയകുമാര്‍, ഡോ.വി.സജിത് വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi