ആലപ്പുഴ: പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്‌കൂള്‍ പ്രഥമ എസ്.എസ്.എല്‍.സി ബാച്ചിന്റെ (1986) അലുമിനി അസോസിയേഷൻ (മിഫ ) വാർഷിക സമ്മേളനവും ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ് വിതരണവും കലവൂർ ക്രീം കോർണറില്‍ നടന്നു.
സമ്മേളനത്തിന് വി.ആർ. റെജിമോൻ, നെല്‍സണ്‍ തോമസ്, എം.കെ. സജീവ്, എം.എല്‍. ഇന്ദു മോള്‍ എന്നിവർ നേതൃത്വം നല്‍കി.
ഭാരവാഹികളായി കെ.പി. അരവിന്ദാക്ഷൻ (പ്രസിഡന്റ്), പി.എല്‍. ജോസഫ് (വൈസ് പ്രസിഡന്റ്), ടി.പി. സിബിച്ചൻ(സെക്രട്ടറി), കെ.പി. ആനന്ദകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

