ബംഗളൂരു: ഈ മാസം മുപ്പതിന് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച് കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായി.
"കോണ്‍ഗ്രസ് സ്കൂളുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ മോദി പഠിക്കാന്‍ പോയിട്ടില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനായും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി തിരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുന്നു. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു.'- എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. "അംഗൂതഛാപ്പ് മോദി" എന്ന ഹാഷ്‌ടാഗ് സഹിതമായിരുന്നു ട്വീറ്റ്. എഴുതാനും വായിക്കാനും അറിയാത്തവരെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് അംഗൂതഛാപ്പ്.

