Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയാറാണ്; ഗൗരിനന്ദയെ കാണാന്‍  ഷിഹാബുദീനെത്തി

മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയാറാണ്; ഗൗരിനന്ദയെ കാണാന്‍ ഷിഹാബുദീനെത്തി

കൊല്ലം: ബാങ്കിന് മുന്നില്‍ കൂട്ടംകൂടി നിന്നുവെന്ന പേരില്‍ പിഴ ചുമത്തിയതിന് പൊലീസിനെ ചോദ്യം ചെയ്യുന്ന ചടയമംഗലം സ്വദേശിനി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം.

ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്ബഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം ഷിഹാബുദീനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ പൊലീസ് 500 രൂപ പെറ്റി ചുമത്തുകയായിരുന്നു. അകലം പാലിച്ചാണ് നില്‍ക്കുന്നതെന്ന് ഷിഹാബുദീന്‍ മറുപടി നല്‍കിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടര്‍ന്ന് വാക്ക് തര്‍ക്കമായി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കുകയായിരുന്നു.അപ്പോള്‍ ഗൗരിയ്ക്കും പെറ്റി ചുമത്താന്‍ പൊലീസ് ശ്രമിച്ചു.

ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.

തുടര്‍ന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്‌ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് തിരുത്തി.

ഇപ്പോഴിതാ വീട് തേടിപ്പിടിച്ച്‌ ഗൗരി നന്ദയെ കാണാന്‍ എത്തിയിരിക്കുകയാണ് ഷിഹാബുദീന്‍.എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയാറാണ്.'- അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi