Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൊട്ടത്തലയില്‍  ഇന്ദ്രജിത്ത് ,  ലിജോ പെല്ലിശേരിയുടെ   ദില്‍കാഷി  മുംബയ് യില്‍

മൊട്ടത്തലയില്‍ ഇന്ദ്രജിത്ത് , ലിജോ പെല്ലിശേരിയുടെ ദില്‍കാഷി മുംബയ് യില്‍

ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ

ഹിന്ദി ചിത്രം ബന്ദർ ജൂണ്‍ 5ന്

ലിജോ ജോസ് പെല്ലിശേരിയുടെ ബോളിവുഡ് സംവിധാന അരങ്ങേറ്റ ചിത്രം ദില്‍കാഷിയില്‍ ഇന്ദ്രജിത്ത് എത്തുന്നത് മൊട്ടത്തലയില്‍.

കഥാപാത്രത്തിനുവേണ്ടി തലമുണ്ഡനം ചെയ്ത ഇന്ദ്രജിത്ത് മുംബ യ് യില്‍ ദില്‍കാഷിയുടെ ലൊക്കേഷനില്‍ ആണ്. ഇന്ദ്രജിത്തിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമായിരിക്കും എന്നാണ് പ്രതീക്ഷ .

ലിജോ പെല്ലിശേരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ നായകനിലും ഇന്ദ്രജിത്ത് ആയിരുന്നു നായകൻ. ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനി ആണ് നായകൻ. ബംഗാളി താരം നിലഞ്ജന സെൻ ആണ് നായിക. നിലഞ്ജനയുടെ ബോളിവുഡ് അരങ്ങേറ്റം കൂടി ആണ്. .എ.ആർ. റഹ്മാൻ ആണ് സംഗീതം. മലയാളിയായ ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ലിജോ പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്റെയും ബോളിവുഡ് അരങ്ങേറ്റം ആണ് .

വിഖ്യാത നിർമ്മാതാവും സംവിധായകനുമായ ഹൻസല്‍ മെഹ്‌തയുടെ ട്രു സ്റ്റോറി ഫിലിംസും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമ്മാണം. ലിജോയും കരണ്‍വ്യാസും ചേർന്ന് രചന നിർവഹിക്കുന്നു.പ്രണയം, കാത്തിരിപ്പ്, മാനുഷികബന്ധത്തിന്റെ സങ്കീർണത തുടങ്ങിയ വിഷയങ്ങളാണ് പ്രമേയം. ഇന്ദ്രജിത്ത് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദിചിത്രം ആണിത്.2010 ല്‍ ദ വെയ്റ്റിംഗ് റൂം ആണ് ആദ്യ ബോളിവുഡ് ചിത്രം. അതേസമയം അനുരാശ് കശ്യപ് സംവിധാനം ചെയ്യുന്ന ബന്ദർ എന്ന ചിത്രത്തില്‍ ബോബി ഡിയോളും ഇന്ദ്രജിത്തും ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സബ ആസാദ്, സന്യ മല്‍ഹോത്ര തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജൂണ്‍ 5ന് ചിത്രം റിലീസ് ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi