Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ധനികന്‍

മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ധനികന്‍

മുംബയ്: ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നാലാമത്. എല്‍‌.വി‌.എം‌.എച്ച്‌ ചെയര്‍മാനും സി.ഇ.ഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്ബന്നനായ നാലാമത്തെ വ്യക്തിയായി മുകേഷ് മാറിയത്. പട്ടികയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ മാത്രമല്ല, ഏഷ്യാക്കാരന്‍ കൂടിയാണ് മുകേഷ്. വിവിധ നിക്ഷേപങ്ങളിലൂടെ ഈ വര്‍ഷം 22 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 80.6 ബില്യണ്‍ ഡോളര്‍ (6.04 ലക്ഷം കോടി രൂപ) ആയി. അര്‍നോള്‍ട്ടിന്റെ ആസ്തി 1.24 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 80.2 ബില്യണ്‍ ഡോളറായി (60.01 ലക്ഷം കോടി രൂപ). പട്ടികയില്‍ അഞ്ചാമതാണ് അദ്ദേഹമിപ്പോള്‍.

സിലിക്കണ്‍ വാലിയിലെ വമ്ബന്‍മാരായ എലോണ്‍ മസ്‌ക്, ആല്‍‌ഫബെറ്റ് ഇന്‍‌കോര്‍‌ട്ട് സഹസ്ഥാപകരായ സെര്‍‌ജി ബ്രിന്‍‌, ലാറി പേജ്, വാറന്‍‌ ബഫെറ്റ് എന്നിവരുള്‍‌പ്പെടെയുള്ള ശതകോടീശ്വരന്മാരെ മുകേഷ് നേരത്തെ മറികടന്നിരുന്നു. ബ്ലൂംബെര്‍ഗ് സൂചികയിലെ ഏറ്റവും മികച്ച 10 സമ്ബന്നരില്‍ എട്ട് പേര്‍ അമേരിക്കക്കാരാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പട്ടികയില്‍ മൂന്നാമതാണ്. അദ്ദേഹത്തിന്റെ സമ്ബത്ത് ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നതിനാല്‍ ജെഫ് ബെസോസിനും ബില്‍ ഗേറ്റ്സിനും ശേഷം ശതകോടീശ്വരനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി അദ്ദേഹം മാറി. സുക്കര്‍ബര്‍ഗിന്റെ മൂല്യം ഇപ്പോള്‍ 102 ബില്യണ്‍ ഡോളറാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi